സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി; കോട്ടയം സ്വദേശി അറസ്റ്റില്‍

arrested

കഴക്കുട്ടം: സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മൊബൈല്‍ കമ്പനി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ യുവാവ് പിടിയില്‍. കോട്ടയം മീനച്ചല്‍ കിടങ്ങൂര്‍ ചെമ്പിളാവ് കരിയില്‍ കൊല്ലറാത്ത് വീട്ടില്‍ അരുണ്‍ കെ. ജോസി (28) നെയാണ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മൊബൈല്‍ കമ്പനിയില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതിന് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്

കമ്പനി ഉദ്യോഗസ്ഥയെ മൊബൈല്‍ ഫോണില്‍ വിളിച്ച് കേസിലെ ആവശ്യത്തിനെന്നു പറഞ്ഞ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും, പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയുമാണ് പ്രതിയുടെ രീതി. ഇയാള്‍ക്കെതിരേ നേരത്തെയും പരാതി ഉണ്ടായിരുന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന നിരവധി ആളുകളുമായി പരിചയപ്പെട്ടിട്ടുള്ളതായും തട്ടിപ്പ് നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ സ്വഭാവത്തില്‍ സംശയം തോന്നിയ കമ്പനി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് കഴക്കൂട്ടം എസ്.എച്ച്.ഒ. എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

Top