fake rs 2000 notes of ‘children bank of india’ dispensed from sbi atm in delhi

ന്യൂഡല്‍ഹി:റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ നോട്ടുകളുടെ വ്യാജന്‍മാര്‍ വ്യാപകമാകുന്നതായി പരാതി.

ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലാണ് ഡല്‍ഹിയിലെ എടിഎമ്മില്‍ നിന്ന് ലഭിച്ച കള്ളനോട്ട് പുറത്തിറക്കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് എടിഎമ്മില്‍ പരിശോധനക്കെത്തിയ പൊലീസുകാര്‍ക്കും ലഭിച്ചത് കള്ളനോട്ട് തന്നെയാണ്.

ഡല്‍ഹി സംഘം വിഹാര്‍ തിഗ്രിയിലെ എസ്ബിഐ എടിഎമ്മില്‍ നിന്ന് ലഭിച്ച 4 രണ്ടായിരം രൂപ നോട്ടുകളും വ്യാജനാണെന്ന പരാതിയുമായാണ് യുവാവ് രംഗത്തെത്തിയത്.ഭാരതീയ റിസര്‍വ് ബാങ്ക് എന്നതിന് പകരം ഭാരതീയ മനോരജ്ഞന്‍ ബാങ്ക് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന നോട്ടിന്റെ സീരിയല്‍ നല്‍കിയിരിക്കുന്നത് ആറ് പൂജ്യങ്ങള്‍.

ആര്‍ബിഐ ലോഗോക്ക് പകരം പികെ മുദ്ര പതിച്ച നോട്ടില്‍ ഗവര്‍ണറുടെ ഒപ്പും ഇല്ല. ഗവര്‍ണറുടെ ഉറപ്പിന് പകരം രണ്ടായിരം രൂപക്ക് തുല്യമായ കൂപ്പണ്‍ നല്‍കുമെന്നുള്ള കുട്ടികളുടെ ഉറപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുവാവിന്റെ പരാതിയെ തുടര്‍ന്ന് എടിഎമ്മിലെത്തി പരിശോധിച്ച പൊലീസുകാര്‍ക്കും കള്ളനോട്ട് കിട്ടി ബോധിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.മണ്ടത്തരങ്ങള്‍ രേഖപ്പെടുത്തിയ നോട്ടുകള്‍ എടിഎമ്മിലെത്തിയത് അന്വേഷിക്കാന്‍ എസ്ബിഐയും പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്

Top