വ്യാജ പ്രചാരണം നടത്തിയ ബിജെപി നേതാവ് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

പട്‌ന: തമിഴ്‌നാട്ടിൽ ഹിന്ദി സംസാരിച്ചതിനു ബിഹാറി തൊഴിലാളികളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന് ട്വിറ്ററിലൂടെ വ്യാജ പ്രചാരണം നടത്തിയ ബിജെപി നേതാവ് പ്രശാന്ത് ഉമ്രാവുവിനോടു മാപ്പു പറയാൻ സുപ്രീം കോടതി നിർദേശം. ബിജെപി യുപി സംസ്ഥാന വക്താവാണ് പ്രശാന്ത്. തമിഴ്‌നാട്ടിൽ ഹിന്ദി സംസാരിച്ചതിനു 15 ബിഹാറി തൊഴിലാളികളെ മുറിക്കുള്ളിൽ കെട്ടിത്തൂക്കിയെന്നും ഇതിൽ 12 പേർ മരിച്ചെന്നുമായിരുന്നു പ്രശാന്തിന്റെ ട്വീറ്റ്.

പ്രശാന്ത് ഉമ്രാവുവിന് മുൻകൂർ ജാമ്യം അനുവദിച്ച സുപ്രീം കോടതി, ഉത്തരവാദിത്തത്തോടെ പെരുമാറാനും ഉപദേശിച്ചു. പ്രശാന്തിനെതിരെ തമിഴ്‌നാട്ടിൽ നിരവധി എഫ്‌ഐആറുകൾ റജിസ്റ്റർ ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയിൽനിന്ന് മുൻകൂർജാമ്യം ലഭിച്ചെങ്കിലും ചില എഫ്‌ഐആറുകൾക്കു മാത്രമേ ബാധകമായിരുന്നുള്ളൂ. തുടർന്നാണ് എല്ലാ എഫ്‌ഐആറുകളും ഉൾപ്പെടുത്തി മുൻകൂർ ജാമ്യത്തിനായി പ്രശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

Top