പെൺകുട്ടികളെ പീഡിപ്പിച്ച് കൊന്നതെന്ന് വ്യാജ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ഡോക്ടർമാരെ പിരിച്ചുവിട്ടു

ദില്ലി: ജമ്മുകാശ്മീരിൽ രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്വിമം കാട്ടിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ജമ്മു കശ്മീർ ഭരണസമിതി രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടത്. ഡോ ബിലാൽ അഹമ്മദ് ദലാൽ, ഡോ നി​ഗാത് ഷഹീൻ ചിലൂ എന്നിവരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇവ‍ർ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളുടെ താൽപര്യങ്ങൾക്ക് കൂട്ടുനിന്നെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

ഷോപ്പിയാനിൽ 2009 ൽ മുങ്ങി മരിച്ച രണ്ട് പെൺകുട്ടികളുടെ പോസ്റ്റ്മോർട്ടം റിപോർട്ടിൽ തിരിമറി നടത്തിയെന്നാണ് കണ്ടെത്തൽ. അസിയ, നിലോഫർ എന്നീ പെൺകുട്ടികളെ സുരക്ഷാ ഉദ്യോ​ഗസ്ഥർ പീഡിപ്പിച്ച് കൊന്നെന്നായിരുന്നു ആരോപണം. ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപക സംഘർഷമുണ്ടായിരുന്നു. ഈ സംഭവത്തിലേക്ക് നയിച്ചത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ തിരിമറിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഡോക്ടർമാർക്കെതിരെ നടപടിയെടുത്തത്.

Top