വ്യാജ ഫോട്ടോ പ്രചരിപ്പിച്ച സംഭവം ; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മന്ത്രി ജയരാജന്‍ പരാതി നല്‍കി

EP Jayarajan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹത്തില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പങ്കെടുത്തുവെന്ന തരത്തില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി. മന്ത്രി ഇപി ജയരാജനാണ് യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ടി ജി സുനില്‍, കോണ്‍ഗ്രസ്സ് നേതാവ് ദീപ്തി മേരി വര്‍ഗീസ്, ബിജു കല്ലട, രഘുനാഥ് മേനോന്‍, മനോജ് പൊന്‍കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.

സംഭവത്തില്‍ ബിന്ദുകൃഷ്ണയ്ക്കെതിരെയും കേസ് നല്‍കിയിരുന്നു. കൊല്ലം എസ്പിക്കാണ് ഡിവൈഎഫ്ഐ പരാതി നല്‍കിയിരിക്കുന്നത്.

ഇതേ ചിത്രം പോസ്റ്റുചെയ്ത കണ്ണൂരില്‍ നിന്നുള്ള പ്രമുഖ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെതിരെ കണ്ണൂരിലും പരാതി നല്‍കിയിട്ടുണ്ട്. മുഹമ്മദ് റിയാസും വീണ വിജയനും തമ്മില്‍ ക്ലിഫ്ഹൗസില്‍ വച്ച് നടന്ന വിവാഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മന്ത്രി ഇപി ജയരാജനും ഭാര്യയും ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു. ഇ പിയുടെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത്, സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മുഖം ചേര്‍ത്താണ് പ്രചരിപ്പിക്കുന്നത്.

Top