ബിജെപിക്ക് വോട്ട് ചോദിച്ച് ദീപികയും രണ്‍വീറും; യാഥാര്‍ത്ഥ്യം പുറത്ത് വിട്ട് സോഷ്യല്‍ മീഡിയ

പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും പുതിയതായി ദീപിക പദുക്കണിന്റെയും ഭര്‍ത്താവ് രണ്‍വീറിന്റെയും പേരിലാണ് വ്യാജന്‍ എത്തിയിരിക്കുന്നത്.

ബിജെപിക്ക് വോട്ട് ചോദിക്കുന്ന ദീപികയുടെയും രണ്‍വീറിന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഉത്തരേന്ത്യന്‍ മേഖലയിലാണ് ഇരുവരും കാവി ഷാള്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നത്. മോദി വീണ്ടും വരണം, ബിജെപിക്ക് വോട്ട് ചെയ്യു എന്ന് ഇരുവരും ആവശ്യപ്പെടുന്ന തരത്തിലാണ് ഇരുവരുടെയും ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

അതേസമയം നിരവധിപേര്‍ ഈ ചിത്രങ്ങള്‍ വ്യജമാണെന്ന് തെളിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു വട്ടം കൂടി മോദി എന്ന പ്രചരണം നടക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഈ ചിത്രം പ്രചരിപ്പിച്ചിരിക്കുന്നത്.

Top