രണ്ടായിരത്തിന്റെ കള്ളനോട്ട് കൂടുതല്‍ പിടിച്ചത് ഗുജറാത്തില്‍ നിന്ന് ; അഞ്ചാം സ്ഥാനത്ത് കേരളം

2000 notes

ന്യൂഡല്‍ഹി: ഈ വര്‍ഷത്തില്‍ 2000 രൂപയുടെ കൂടുതല്‍ കള്ളനോട്ടുകളും പിടിച്ചെടുത്തത് ഗുജറാത്തില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.ഈ പട്ടികയില്‍, അഞ്ചാം സ്ഥാനമാണ് കേരളത്തിന്. 2016 നവംബര്‍ 10ന് പുറത്തിറങ്ങിയ 2000 രൂപാ നോട്ടുകളുടെ 2648 വ്യാജന്മാരെയാണ് കേരളത്തില്‍ നിന്ന് പിടിച്ചത്.

2017 നവംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ചുള്ള കണക്കുകളാണ് പുറത്തു വന്നത്. ഏറ്റവുമധികം കള്ളനോട്ടുകള്‍ കിട്ടിയ ഗുജറാത്തില്‍ കഴിഞ്ഞ വര്‍ഷം 1300 നോട്ടുകളും ഈ വര്‍ഷം 5097 നോട്ടുകളും പിടിച്ചെടുത്തു.

മിസോറാമാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. തൊട്ടുപിന്നില്‍ ഉത്തര്‍ പ്രദേശും പശ്ചിമ ബംഗാളുമുണ്ട്. ഇവര്‍ക്ക് പിന്നില്‍ അഞ്ചാം സ്ഥാനമാണ് കേരളത്തിന്. തെലുങ്കാന, പഞ്ചാബ്, ഡല്‍ഹി, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ കേരളത്തിന്റെ പിന്നില്‍. ഈ വര്‍ഷം ആകെ 18.80 കോടിയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.

Top