തിരുവനന്തപുരത്തും കോഴിക്കോട്ടും വന്‍ കള്ളനോട്ട് വേട്ട ; നാല് പേര്‍ അറസ്റ്റില്‍

notes

ആറ്റിങ്ങല്‍: തിരുവനന്തപുരം ആറ്റിങ്ങലില്‍ ലക്ഷങ്ങളുടെ കള്ളനോട്ടുമായി നാലു പേരടങ്ങുന്ന സംഘം പിടിയില്‍. കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുള്‍ റഷീദും ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. 2000, 200, 500 രൂപയുടെ കള്ളനോട്ടുകളാണ് ഇത്.

ഷമീറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 12 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോടമ്പുഴയില്‍ വീട് വാടകക്കെടുത്തായിരുന്നു വ്യാജനോട്ട് അച്ചടിച്ചത്. ഷമീര്‍ അച്ചടിച്ച നോട്ടുകള്‍ കോഴിക്കോടു നിന്ന് ആറ്റിങ്ങലില്‍ വിതരണത്തിന് കൊണ്ടുവന്നതാണെന്ന് പൊലീസ് അറിയിച്ചു.

സംഘാംഗങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഫറോക്കില്‍ നിന്ന് 2,40,000 രൂപയുടെ കള്ളനോട്ടും പിടികൂടി.

Top