വ്യാജ പ്രചാരണം; നിയമനടപടിക്കൊരുങ്ങി വയനാട് ജില്ലാ കളക്ടര്‍

വയനാട്: കോവിഡ് വൈറസിനെക്കുറിച്ച് വയനാട് ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ പ്രചാരണം. കൊവിഡ് വന്നവരില്‍ ശ്വാസകോശ രോഗം വരുമെന്നാണ് വ്യാജസന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.

വയനാട് കളക്ടര്‍ അദീല അബ്ദുളളയുടെ പേരില്‍ ഒരു ഓഡിയോ രൂപത്തിലാണ് വ്യാജ സന്ദേശം. വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല പറഞ്ഞത് എന്ന തലക്കെട്ടോടെയാണ് പ്രചരണം. അതേസമയം, വ്യാജ സന്ദേശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Top