‘ശബരിമലയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു’; മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ചിലര്‍ ഭക്ഷണത്തിനും വെള്ളത്തിനും ഇടയിലിരുന്ന് ഒന്നുമില്ലേ എന്ന് മുദ്രാവാക്യം വിളിക്കുന്ന സ്ഥിതിയുണ്ടായി. തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നും മന്ത്രി വിമര്‍ശിച്ചു.

തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് മര്‍ദ്ദന ദൃശ്യങ്ങളായി ഇതര സംസ്ഥാനങ്ങളില്‍ പ്രചരിക്കപ്പെട്ടു. ഹൃദയാഘാതം മൂലം കുട്ടി മരിച്ചത് പോലും വഴിതിരിച്ചുവിട്ടു. കേന്ദ്രസര്‍ക്കാര്‍ വനഭൂമി വിട്ടു നല്‍കിയാല്‍ മാത്രമേ ശബരിമലയില്‍ കൂടുതല്‍ വികസനം സാധ്യമാകൂ എന്നും കെ രാധാകൃഷ്ണന്‍ കുറിച്ചു.

Top