തിങ്കളാഴ്ച സ്‌കൂള്‍ തുറക്കില്ലെന്ന വാട്‌സ് ആപ്പ് സന്ദേശം വ്യജമെന്ന്

school

തിരുവനന്തപുരം: ക്രിസ്തുമസ് അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്‌കൂള്‍ തുറക്കില്ലെന്ന് വ്യാപകമായി പ്രചരിക്കുന്ന വാട്‌സ് ആപ്പ് സന്ദേശം വ്യജമെന്ന് അറിയിപ്പ്.

പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ക്രിസ്തുമസ് അവധി കഴിഞ്ഞ് ഡിസംബര്‍ 31നാണ് സ്‌കൂള്‍ തുറക്കുന്നത്. ഇത് ജനുവരി ഒന്നിലേക്ക് മാറ്റിയതായാണ് വാട്‌സ് ആപ്പ് സന്ദേശം.

വെക്കേഷന്‍ ദിനങ്ങള്‍ പത്ത് ദിവസം തികയ്ക്കാനാണ് ഒരു ദിവസം കൂടി അവധി നല്‍കുന്നതെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Top