താന്‍ സംവിധായികയോ ?; വ്യാജ വാര്‍ത്തയോടെ പ്രതികരിച്ച് മിയ ജോര്‍ജ്

മിയ ജോര്‍ജ് സംവിധായകയാകുന്നു എന്ന വാര്‍ത്തയോടെ പ്രതികരിച്ച് താരം. മിയ ജോര്‍ജിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുക്കയും അതിലൂടെ കുപ്രചരണങ്ങള്‍ നടത്തുകയും ചെയ്തതോടെയാണ് താരം പ്രതികരണവുമായി രംഗത്ത് എത്തിയത്.

മിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും സിനിമയിലേക്ക് താരങ്ങളെ ക്ഷണിക്കുന്നുവെന്നുമുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സംഭവം വൈറലായതോടെ മിയ രംഗത്തെത്തെത്തുകയായിരുന്നു. താന്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും മിയ വെളിപ്പെടുത്തി.

തന്റെ പേരില്‍ വെരിഫൈഡായ ഒരു അക്കൗണ്ട് മാത്രമേ ഉള്ളുവെന്നും മറ്റ് വ്യാജ അക്കൗണ്ടുകളില്‍ നിന്ന് വരുന്ന മെസേജുകള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും താരം വ്യക്തമാക്കി. വ്യാജ അക്കൗണ്ട് വച്ച് നടത്തിയ ചാറ്റുകളുടെ തെളിവുകള്‍ അടക്കം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് താരം സംസാരിച്ചത്.

Top