കൂട്ടിലങ്ങാടി പാലം തെന്നി നീങ്ങിയെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം

മലപ്പുറം: കൂട്ടിലങ്ങാടി പാലം തെന്നി നീങ്ങിയെന്നത് വ്യാജ പ്രചരണം. കോഴിക്കോട്- പാലക്കാട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലം അപകടാവസ്ഥയിലാണെന്നും തെന്നി നീങ്ങിയെന്നും വ്യാജപ്രചരണം നടക്കുന്നതായി റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളിലാണ് വ്യാജപ്രചരണം നടക്കുന്നത്.

ഈ വാര്‍ത്ത തെറ്റാണെന്ന് മലപ്പുറം ജില്ല കണ്‍ട്രോള്‍ റൂമും അഗ്‌നി രക്ഷ സേനയും അറിയിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Top