താരങ്ങള്‍ക്ക് അജ്ഞാത ഫോണ്‍ സന്ദേശം; അന്വേഷണത്തിനൊരുങ്ങി ബിസിസിഐ

മുംബൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിച്ച ക്രിക്കറ്റ് താരങ്ങള്‍ക്ക് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത് അന്വേഷിക്കാനൊരുങ്ങി ബിസിസിഐ. ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുകയെന്നാണ് വിവരം.

ചില താരങ്ങള്‍ അജ്ഞാത വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ലഭിച്ചെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും അത് അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റ് തലവന്‍ അജീത് സിംഗ് പറഞ്ഞു. വിഷയത്തില്‍ താരങ്ങളുടെ മൊഴി ഇതിനോടകം തന്നെ രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

Top