വരാപ്പുഴയില്‍ ചാരായം വാറ്റിയ നാല്‌പേര്‍ അറസ്റ്റില്‍

കൊച്ചി: വരാപ്പുഴ ആലങ്ങാട്ട് ചാരായം നിര്‍മ്മിച്ചതിന് നാല് പേരെ എക്സൈസ് സംഘം പിടികൂടി. 50 ലിറ്റര്‍ വാഷ്, രണ്ട് ലിറ്റര്‍ ചാരായം, വാറ്റുപകരണങ്ങള്‍, മൂന്ന് വാഹനം എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഒരു വീടിന് പിന്നിലെ വരാന്തയില്‍ ആണ് ഇവര്‍ ചാരായം വാറ്റിയിരുന്നത്.

Top