വ്യാജ തൊഴില്‍ പരസ്യങ്ങള്‍ വ്യാപകം; ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്; വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കി . ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധാരാളം ഒഴിവുകളുണ്ടെന്ന് കാണിച്ചാണ് ഉദ്യോഗാര്‍ഥികളെ തട്ടിപ്പു സംഘങ്ങള്‍ വലയിലാക്കുന്നതെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

യു.എ.ഇയില്‍ ഉഗ്രന്‍ ജോലിയും മികച്ച ആനുകൂല്യങ്ങളും കാത്തിരിക്കുന്ന യുവജനങ്ങളെയാണ് തട്ടിപ്പുകാര്‍ ഉന്നം വെക്കുന്നത്. യു.എ.ഇയിലെ മുന്‍നിര സര്‍വകലാശാലയില്‍ ജോലി എന്ന പേരില്‍ കഴിഞ്ഞ ദിവസം ചില ഉദ്യോഗാര്‍ഥികള്‍ പറ്റിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മുന്നറിയിപ്പ്.

Top