സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതല്ല

ന്ദ്രയാന്‍ 2 ചന്ദ്രനെ തൊടുന്ന ചരിത്ര നിമിഷത്തിനായി ഏറെ പ്രതീക്ഷയിലാണ് രാജ്യം കാത്തിരുന്നത്. എന്നാല്‍ അവസാന നിമിഷം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ചന്ദ്രനു തൊട്ടുമുകളില്‍ 2.1 കിലോമീറ്റര്‍ അകലമുള്ളപ്പോഴാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.

ചന്ദ്രനെ വലം വെച്ചിരുന്ന ഓര്‍ബിറ്റര്‍ പിറ്റേദിവസം തന്നെ വിക്രം ലാന്ററിന്റെ തകര്‍ന്ന ഭാഗങ്ങള്‍ കണ്ടെത്തി.എന്നാല്‍ ഇതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വിക്രം ലാന്ററിന്റേതെന്ന പേരില്‍ ചില ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഐഎസ്ആര്‍ ഔദ്യോഗികമായി അങ്ങനെ ഒരു ചിത്രം പുറത്തുവിട്ടിട്ടില്ല.

വിക്രം ലാന്ററിന്റെ ആ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതല്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ അന്യ രാജ്യങ്ങളുടെ ഗവേഷണ വാഹനങ്ങളാണെന്നും റിപ്പോര്‍ട്ടുണ്ട്.

ചൊവ്വയിലുള്ള അമേരിക്കയുടെ ക്യൂരിയോസിറ്റി പേടകവും ഇതിലുണ്ട്. മാര്‍സ് റിക്കൊനൈസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രമാണത്. മറ്റൊരു ചിത്രത്തിലുള്ളത് നാസയുടെ അപ്പോളോ 16 ലാന്റ് ചെയ്ത സ്ഥലമാണ്.

വിക്രം ലാന്ററിന്റെ തെര്‍മല്‍ ഇമേജ് ആണ് ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ പകര്‍ത്തിയത്.

Top