പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ്; മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റില്‍

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ സാമ്പത്തിക തട്ടിപ്പ്. പത്ത് കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ചേര്‍ത്തല സ്വദേശി മോന്‍സന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന വ്യാജരേഖ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. അഞ്ചു പേരില്‍ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്.

സംസ്ഥാനത്തെ നിരവധി പ്രമുഖരുമായി ബന്ധമുള്ളയാളാണ് മോന്‍സന്‍ മാവുങ്കല്‍. ഇയാളുടെ കലൂരിലേ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്. 2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്.

അതിനുവേണ്ടി സഹായം ചെയ്തു നല്‍കിയാല്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് താന്‍ പലിശ രഹിതവായ്പ നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് മോന്‍സന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ശനിയാഴ്ച ചേര്‍ത്തലയില്‍ നിന്നാണ് മോന്‍സന്‍ മാവുങ്കലിനെ കൊച്ചിയില്‍ നിന്നുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടോടുകൂടി ഇയാളെ കോടതിയില്‍ ഹാജരാക്കും.

 

Top