കൊച്ചി : എറണാകുളം ജില്ലാ കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും തയ്യാറാക്കി തെറ്റായ അവധി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള. വ്യാജമായി പേജ് സൃഷ്ടിച്ച വര്‍ക്കെതിരെയും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്കി.