വ്യാജ ഡോക്ടര്‍മാരുടെ കാര്യത്തില്‍ ചൈനയെ കടത്തി വെട്ടി കേരളം ; വ്യാജ ചികിത്സക്കെതിരിരെ ഡോ. സുല്‍ഫി

കൊച്ചി: കേരളത്തില്‍ കൂണു പോലെയാണ് വ്യാജ ഡോക്ടര്‍മാര്‍. ഇവരുടെ ചികിത്സ ചതിയില്‍പെടുന്നത് നിരവധിപേരാണ്. വ്യാജ ചികിത്സക്കെതിരിരെ പ്രത്യക്ഷ യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി രംഗത്തെത്തിയിരിക്കുന്നു. നമ്മുടെ കൊച്ചു കേരളം വ്യാജ ഡോക്ടര്‍മാരെ സൃഷ്ടിക്കുന്നതില്‍ മുന്‍ റിക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നേറുകയാണെന്നും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ കാര്യത്തില്‍ ചൈനയ്ക്ക് സര്‍വാധിപത്യം ആണെങ്കില്‍ വ്യാജ ഡോക്ടര്‍മാരുടെ കാര്യത്തില്‍ കേരളം ചൈനയെ കടത്തി വെട്ടുന്നു എന്നു കണക്കുള്‍ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചൈനയെ വെല്ലുന്ന കേരളം?

വ്യാജൻ ഏത്? ഒറിജിനൽ ഏത്?
==========================

എല്ലാ മേഖലയിലും വ്യാജന്മാർ സുലഭമാണ്.

നമ്മുടെ നാട്ടിൽ കറൻസിയിൽ പോലും വ്യാജനെ തിരിച്ചറിയാൻ പറ്റാത്ത കാലമാണ് .

ഒറിജിനലിനെ വെല്ലുന്ന ഒറിജിനാലിറ്റി യും ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും വ്യാജനും ഒറിജിനലും തമ്മിലുള്ള അതിർവരമ്പുകൾ വളരെ വളരെ നേർത്തതാകുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തിൽ ഒറിജിനലിനെ വെല്ലുന്ന വ്യാജനെ ഉണ്ടാക്കുന്ന ചൈനീസ് തന്ത്രം ലോക പ്രസിദ്ധമാണല്ലോ

എന്നാൽ ഇന്ന് നമ്മുടെ കൊച്ചു കേരളം വ്യാജ ഡോക്ടർമാരെ സൃഷ്ടിക്കുന്നതിൽ മുൻ റിക്കോർഡുകൾ ഭേദിച്ചുകൊണ്ട് മുന്നേറുക തന്നെയാണ്

ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കാര്യത്തിൽ ചൈനയ്ക്ക് സർവാധിപത്യം ആണെങ്കിൽ വ്യാജ ഡോക്ടർമാരുടെ കാര്യത്തിൽ കേരളം ചൈനയെ കടത്തി വെട്ടുന്നു എന്നു കണക്കുൾ സൂചിപ്പിക്കുന്നു.

അപ്പോൾ എന്താണ് വ്യാജൻ?

എംബിബിഎസ് അടിസ്ഥാന യോഗ്യത ഇല്ലാതെ ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകളോ പ്രൊസീജിയറു കളോ ഉപയോഗിക്കുന്നവൻ വ്യാജൻ .

ആയുർവേദം ഹോമിയോ സിദ്ധ തുടങ്ങിയവയിൽ ബിരുദം നേടിയിട്ട് ആധുനിക വൈദ്യശാസ്ത്രം ഉപയോഗിക്കുന്നവൻ വ്യാജൻ

ആധുനിക വൈദ്യ ശാസ്ത്ര ശാഖയിൽ ബിരുദം നേടിയതിനുശേഷം മറ്റു ചികിത്സ രീതികൾ ഉപയോഗിക്കുന്നവൻ വ്യാജൻ

പാരമ്പര്യ വൈദ്യൻ എന്ന അവകാശമുന്നയിച്ചു കൊണ്ട് എന്ത് ചികിത്സ നൽകുന്നവനും വ്യാജൻ.

ഇനി നിയമവശം .

ആയുർവേദം സിദ്ധ യൂനാനി തുടങ്ങിയവയിൽ ബിരുദംനേടി നേടിയവർ ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗണ്സിലിലെ ഇൻഡിജീനസ് മെഡിസിൻ വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് വാങ്ങണം.

ഹോമിയോ ബിരുദം നേടിയവർ ഹോമിയോ മെഡിക്കൽ കൗൺസിലിലും എംബിബിഎസ് ബിരുദധാരികൾ ആധുനിക വൈദ്യശാസ്ത്ര ശാഖയിലും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടണം .

ചികിത്സ നടത്തുന്ന സ്ഥലത്ത് സ്വന്തം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണം .

ഇനി പാരമ്പര്യ വൈദ്യൻ

ഇത്തരക്കാർക്ക് ഒരിടത്തുനിന്നും സർട്ടിഫിക്കറ്റ് നൽകാൻ നിയമമില്ല .

ഇനി സുപ്രീംകോടതി 2018 പറഞ്ഞതെന്ത്

അടിസ്ഥാന യോഗ്യത ഇല്ലാതെ ചികിത്സയുടെ ഏത് വിഭാഗത്തിലും പ്രാക്ടീസ് ചെയ്യുവാൻ ആർക്കും അവകാശമില്ല.
അതു മാത്രമല്ല സ്വന്തം വൈദ്യ ശാഖയിൽ ചികിത്സിക്കാൻ മാത്രമേ അവകാശമുള്ളൂ
.വ്യാജ ചികിത്സകൾ നിരവധി മരണങ്ങൾ ഉണ്ടാക്കുന്നു എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ഇനി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഭിപ്രായത്തിൽ ഇത്തരം വ്യാജ ചികിത്സകർക്ക് കൊലക്കയർ തന്നെ നൽകണം .അറിയാത്ത ചികിത്സാ രീതി ഉപയോഗിച്ച് മനുഷ്യ ശരീരത്തെ നശിപ്പിക്കുന്നവൻ കൊലപാതകി തന്നെയാണ്.

കൊലക്കുറ്റത്തിൽ കുറഞ്ഞ മറ്റൊന്നും അവർ അർഹിക്കുന്നില്ല .

ഇന്ത്യ മഹാരാജ്യത്തെ നിയമങ്ങൾ പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും സാധാരണ പൗരനും ഒരുപോലെ ബാധകം

ഡോ സുൽഫി നൂഹു

Top