വ്യാജ ബിരുദക്കാരെ കണ്ടെത്താന്‍ ജീവനക്കാരുടെ ഹാജര്‍ നില പരിശോധിക്കുമെന്ന്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി നിയമനം നേടിയവരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് സിവില്‍ സര്‍വിസ് കമ്മീഷന് കൈമാറി. ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ വരെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാജ ബിരുദക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മുന്‍കാലങ്ങളിലെ ഹാജര്‍ നില ഉള്‍പ്പെടെ പരിശോധിക്കുമെന്നു സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി.

പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശമ്പളമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തിരിച്ച് വാങ്ങുന്നതിന് വേണ്ടി കമീഷന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. വ്യാജ സര്‍ട്ടിഫിക്കറ്റുപയോഗിച്ച് സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയ ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും തിരിച്ചു പിടിക്കുമെന്നു അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയില്‍ കുറ്റം തെളിഞ്ഞവരില്‍നിന്നു പണം തിരിച്ച് പിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

ആനുകൂല്യ വര്‍ധന എന്നിവ തരപ്പെടുത്തിയവര്‍ ഏറെയാണ്. ഇവരില്‍ പലരും തെറ്റായമാര്‍ഗങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സമ്പാദിച്ചതെന്നാണ് അധികൃതര്‍ കരുതുന്നത്. വിദേശത്തെ കോഴ്‌സ് കാലയളവില്‍ അവര്‍ കുവൈറ്റിലുണ്ടായിന്നോ എന്നന്വേഷിക്കുന്നതിന്റെ ഭാഗമായാണ് മുന്‍കാല ഹാജര്‍ നില പരിശോധിക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ ഒരുങ്ങുന്നത്.

Top