വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീതിന് സ്ഥാനക്കയറ്റമില്ല

harman

ചണ്ഡീഗഢ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് സൂപ്പര്‍താരം ഹര്‍മന്‍പ്രീത് കൗറിനെ ഡി.എസ്.പി ആയി നിയമിച്ച ഉത്തരവ് പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഹര്‍മന്‍പ്രീത് സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ ഹര്‍മന്‍പ്രീത് കൗറിനെ പഞ്ചാബ് സര്‍ക്കാര്‍ നേരത്തെ പൊലീസ് കോണ്‍സ്റ്റബിളായി നിയമിച്ചിരുന്നു. തുടര്‍ന്ന് ഡിഎസ്പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇവര്‍ നേരത്തെ സമര്‍പ്പിച്ച രേഖകള്‍ക്കൊപ്പമുള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഈ ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ഇവര്‍ക്ക് പന്ത്രണ്ടാം ക്ലാസ് യോഗ്യതമാത്രമേയുള്ളൂ.Related posts

Back to top