നടന്‍ വിജയരാഘവന്റെ പേരിലും വ്യാജമരണ വാര്‍ത്ത, പ്രചരിക്കുന്നത് സമൂഹമാധ്യമങ്ങള്‍ വഴി

കോട്ടയം: നടന്‍ വിജയരാഘവന്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് വാര്‍ത്ത പ്രചരിക്കുന്നത്.

വിജയരാഘവന്റെ ചിത്രം പതിച്ച ആംബുലന്‍സിന്റെ ചിത്രം സഹിതമാണ് വാര്‍ത്ത സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്, വാട്ട്‌സ്ആപ്പ് തുടങ്ങിയവ വഴി പ്രചരിക്കുന്നത്.

അതേസമയം, വാര്‍ത്തയ്‌ക്കെതിരെ വിജയരാഘവന്‍ രംഗത്തെത്തി. രാമലീല എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ ചിത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top