fake-currencies-reached-sbt branches-after-demonetization

തിരുവനന്തപുരം: രാജ്യത്ത് നോട്ടു അസാധുക്കലിനെ തുടര്‍ന്ന് ബാങ്കിലെത്തിയ അസാധുനോട്ടുകളില്‍ കള്ളനോട്ടുകളും. എസ്.ബി.ടിയുടെ ശാഖകളില്‍ മാത്രം എട്ടു ലക്ഷത്തി എഴുപത്തിഎട്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ എത്തി.

കള്ളനോട്ടുകളൊന്നും മാറി നല്‍കിയിട്ടില്ലെന്നും പൊലീസില്‍ പരാതി നല്‍കി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും എസ്ബിടി വ്യക്തമാക്കി.

500, 1000 നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം എസ്.ബി.ടിയില്‍ മാറി നല്‍കിയ അസാധുനോട്ടുകളുടെ കണക്കാണിത്. ഡിസംബര്‍ 28 വരെ ബാങ്കില്‍ എത്തിയത് 12872 കോടിരൂപയുടെ അസാധുനോട്ടുകള്‍.

അഞ്ചില്‍ കൂടുതല്‍ കള്ളനോട്ടുകള്‍ ആരെങ്കിലും ബാങ്കില്‍ കൊണ്ടുവന്നാല്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കണമെന്ന് മുന്നയിപ്പ് ഉണ്ടായിരുന്നു. ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് എസ്.ബി.ടി അധികൃതര്‍ പറയുന്നു.

നാലിലേറെ കള്ളനോട്ടുകള്‍ ഒരുമിച്ച് ഒരിടപാടുകാരനും ബാങ്കില്‍ നല്‍കിയിട്ടില്ല. അതിനാല്‍ ലഭിച്ച കള്ളനോട്ടുകള്‍ ഒരുമിച്ചാക്കി ഇടപാടുകാരുടെ വിവരങ്ങള്‍ ഉള്‍പ്പടെ ജില്ലാ അടിസ്ഥാനത്തില്‍ പൊലീസിന് പരാതി നല്‍കാനാണ് എസ്ബിടി തീരുമാനിച്ചിരിക്കുന്നത്

Top