കോ-വിന്‍ ആപ്പിന്റെ വ്യാജ പതിപ്പുകളുണ്ടെന്ന മുന്നറിയിപ്പുമായി സർക്കാർ

രാജ്യത്ത് കോ-വിന്‍ ആപ്പിന്റെ വ്യാജ പതിപ്പുകള്‍ ആപ്പ് സ്റ്റോറുകളിലുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം. കോവിഡ്-19 വാക്‌സിന്‍ വിതരണത്തിനായുള്ള രജിസ്‌ട്രേഷന് വേണ്ടിയുള്ള യഥാര്‍ത്ഥ കോവിന്‍ ആപ്പ് ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരായ ആളുകളെ തെറ്റിദ്ധരിപ്പിക്കാനും കബളിപ്പിക്കാനും വേണ്ടിയാണ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നത്. ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഈ ആപ്പുകള്‍ക്ക് വ്യക്തിഗതവിവരങ്ങള്‍ നല്‍കിയാല്‍ അത് സാമ്പത്തിക തട്ടിപ്പുകള്‍ക്കും ആള്‍മാറാട്ടം പോലുള്ള തട്ടിപ്പുകള്‍ക്കും ഉപയോഗിച്ചേക്കാമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അടിയന്തര ഉപയോഗത്തിനായി രണ്ട് വാക്‌സിനുകള്‍ക്കാണ് ഇന്ത്യന്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ അനുമതി നല്‍കിയിട്ടുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. അതിന് ശേഷമായിരിക്കും പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്.

Top