ഭാര്യ ബലാത്സംഗത്തിനിരയായെന്നും കൊല്ലപ്പെട്ടെന്നും വ്യാജ പരാതി; യുവാവിനെതിരെ കേസ്

നോയിഡ: ഭാര്യ ബലാത്സംഗം ചെയ്യപ്പെട്ടെന്നും കൊല്ലപ്പെട്ടെന്നും പൊലീസിനു വ്യാജ പരാതി നല്‍കിയ യുവാവ് അറസ്റ്റില്‍. നോയിഡ സ്വദേശിയായ നരേഷ് സിംഗാണ് പൊലീസിന്റെ പിടിയിലായത്. വ്യാജ പരാതി നല്‍കിയതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ഇയാളുടെ അറസ്റ്റ്.

വ്യാഴാഴ്ച രാവിലെ ഒന്നോടെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്കു വിളി എത്തിയത്. ഭാര്യ പീഡനത്തിനിരയായെന്നും കൊല്ലപ്പെട്ടെന്നും പരാതിക്കാരന്‍ പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം ഉടന്‍ വീട്ടില്‍ എത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഈ സമയം ഭാര്യയും വീട്ടിലുണ്ടായിരുന്നു.

ഇതേതുടര്‍ന്ന് പൊലീസിനെ ഫോണ്‍ ചെയ്ത നരേഷിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇയാള്‍ പൊലീസിനു വ്യാജ വിവരം നല്‍കാനുണ്ടായ കാരണം എന്തെന്ന് വ്യക്തമല്ല.

Top