വ്യാജ സര്‍ട്ടിഫിക്കറ്റ്; ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥന് 5 വര്‍ഷം തടവ്

arrest

കുവൈറ്റ് സിറ്റി: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയും സ്ഥാനക്കയറ്റവും നേടിയവരെ കണ്ടെത്തി ശിക്ഷിക്കാനുളള നടപടികള്‍ കുവൈറ്റില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥന്‍ പിടിയിലായി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ആഭ്യന്തരമന്ത്രാലയത്തില്‍ ജോലി നേടിയ ഉദ്യോഗസ്ഥന് ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷമാണ് തടവ് വിധിച്ചത്. ജോലിയിലിരിക്കെ നേടിയ ആനുകൂല്യം ഉള്‍പ്പെടെ 2,33,000 ദിനാര്‍ തിരിച്ചുപിടിക്കാനും കോടതി ഉത്തരവിട്ടു.

Top