സര്‍ക്കാര്‍ ജോലിക്ക് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാല്‍ അസാധുവാകുമെന്ന് സുപ്രീം കോടതി

supreame court

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിക്കാണെങ്കിലും വിദ്യാഭ്യാസ പ്രവേശനത്തിനാണെങ്കിലും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് അസാധുവാകുമെന്നും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി.

വ്യാജമായി ഉണ്ടാക്കിയ ജാതി സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജോലിക്കു പ്രവേശിച്ചയാള്‍ ദീര്‍ഘകാലം സര്‍വീസ് ചെയ്‌തെന്ന പേരില്‍ നടപടി നേരിടേണ്ട കാര്യമില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നടപടി.

Top