faizal murder case-RSS activists -remanded

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധകേസില്‍ അറസ്റ്റിലായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ 14ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഫൈസലിനെ കൊലപ്പെടുത്താനായി ബൈക്കിലെത്തിയ 4 അംഗ സംഘത്തിലെ മൂന്നുപേരെയാണ് പരപ്പനങ്ങാടി ജൂഡിഷ്യല്‍ ഓന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.

ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ നവംബര്‍ 19നാണ് ഫൈസല്‍ എന്ന അനില്‍കുമാര്‍ കൊലപ്പെട്ടത്. തിരൂരിലെ ആര്‍.എസ്.എ,സ് പ്രാദേശിക നേതാവ് മഠത്തില്‍ നാരയണന്റെ നിര്‍ദ്ദേശ പ്രകാരം ബൈക്കിലെത്തിയ 4അംഗ സംഘമാണ് ഫൈസലിനെ കൊലപെടുത്തിയതെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിലുള്‍പെട്ട തിരൂര്‍ പുല്ലാണി സ്വദേശികളായ ബാബു, സുധീഷ്, വളളിക്കുന്ന് സ്വദേശി കുട്ടൂസ് എന്ന അപ്പു എന്നിവരാണ് പിടിയിലായത്. എട്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവരെരെല്ലാം ആര്‍.എസ്.എസ് ബിജെപി പ്രവര്‍ത്തകരാണ്.

Top