ഞാനും ഞാനുമെന്റാളിനും ശേഷം ഇടവും ശ്വാസവുമായി ഫൈസൽ റാസി

ബ്രിഡ് ഷൈൻ സംവിധാനം നിർവഹിച്ച പൂമരം എന്ന ചിത്രത്തിലെ സൂപ്പർഹിറ്റായി മാറിയ ഞാനും ഞാനുമെന്റാളും എന്ന ഗാനത്തിന് ശേഷം ‘ഇടവും ശ്വാസവും’ എന്ന മ്യൂസിക് ആൽബവുമായി വീണ്ടും ഫൈസൽ റാസി. ആൽബത്തിന്റെ സംവിധാനവും,ആലാപനവും, സംഗീതവും ഫൈസൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. മഹാരാജാസ് കോളേജും, അവിടുത്തെ കലാലയ ഓർമകളുമാണ് ആൽബത്തിന്റെ പശ്ചാത്തലമായി വരികളിലും രംഗത്തിലും വരുന്നത്. ധന്യ സുരേഷാണ് ഗാനരചന പശ്ചാത്തലത്തിൽ വരുന്ന വരികളുടെ രചന നിർവഹിച്ചിരിക്കുന്നത്. റഹിം റഷീദാണ് ക്യാമറ.

https://youtu.be/BhIqmxXnGrI

മഹാരാജാസ് കോളേജിന്റെ ഇടനാഴികളിലൂടെയുള്ള നിമിഷങ്ങൾക്കൊപ്പം ക്യാമ്പസ്സിൽ ദാരുണമായി മരണപെട്ട അഭിമന്യുവിനെയും കാണിക്കുന്നുണ്ട്. കലാലയ ഓർമ്മക്കിലൂടെയുള്ള മനോഹരമായ ഈ ഗാനം സോഷ്യൽ മീഡിയയും മഹാരാജാസ് വിദ്യാർത്ഥികളും ഏറ്റെടുത്തിരിക്കുകയാണ്.

Top