ഫണ്ട് സമാഹരണത്തിൽ വീഴ്ച; എംഎസ്എഫ് സംസ്ഥാന നേതാക്കളെ ചുമതലകളിൽ നിന്ന് നീക്കി

കോഴിക്കോട് : എംഎസ്എഫ് ഫണ്ട് സമാഹരണത്തിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെ ചുമതലകളിൽ നിന്ന് നീക്കി. നിശ്ചയിച്ച ദിവസത്തിനുള്ളിൽ ഫണ്ട് സമാഹരിക്കാത്തതാണ് കാരണം. 10 ദിവസത്തിനുള്ളിൽ ഫണ്ട് സമാഹരണം നടത്തിയാൽ ചുമതലകൾ തിരിച്ചു നൽകും. കോഴിക്കോട് ചേർന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം.

Top