ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ യുഎഇയില്‍ ഇനി കനത്ത പിഴ

ദുബൈ: യുഎഇയിൽ തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ നടപ്പാക്കുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ കനത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. ഒരു ജീവനക്കാരന് ആയിരം ദിർഹം എന്ന നിരക്കിലാണ് പിഴ.

തൊഴിലാളികളുടെ പരാതി ലഭിച്ചാൽ തൊഴിലുടമ നടപടി നേരിടേണ്ടി വരും. “മാസ ശമ്പളക്കാർക്ക് മാസത്തിൽ ഒരിക്കലും മറ്റുള്ളവർക്ക് രണ്ടാഴ്ചയിലൊരിക്കലെങ്കിലും വേതനം നൽകിയിരിക്കണം. ശമ്പള ദിവസം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടാൽ അത് വേതനം വൈകിക്കുന്നതായി കണക്കാക്കും. “തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

നൂറിൽ താഴെ ജീവനക്കാരുള്ള തൊഴിലുടമ 60 ദിവസം കഴിഞ്ഞും ശമ്പളം നൽകിയില്ലെങ്കിൽ പിഴ നൽകേണ്ടി വരും.ശമ്പളം നൽകേണ്ട ദിവസം കഴിഞ്ഞ് ഒരുമാസത്തിലേറെ ശമ്പളം വൈകിയാൽ നിയമപ്രകാരം അത് ശമ്പള നിഷേധമാണെന്നും വിദഗ്ധർ പറയുന്നു.

Top