അമ്മയെ ആശുപതിയിൽ തടഞ്ഞുവച്ചു ; രക്ഷിക്കാനായി ഭിക്ഷാടനം നടത്തി മകൻ

begger

പട്ന : സ്വകാര്യ ആശുപത്രിയിൽ ബില്ലടയ്ക്കാൻ പണമില്ലാതെ വന്നതോടെ അധികൃതർ തടഞ്ഞു വെച്ച അമ്മയെ രക്ഷിക്കാനായി ഏഴുവയസ്സുകാരൻ ഭിക്ഷാടനം നടത്തി.

പ്രസവത്തിനായി ആശുപത്രയിൽ പ്രവേശിപ്പിച്ച ലളിതാദേവിയിനിയെയാണ് പണമില്ലാത്തതിനാൽ അധികൃതർ ആശുപത്രി വിടാൻ സമ്മതിക്കാതിരുന്നത്.

12 ദിവസം ആശുപത്രിയിൽ തടഞ്ഞുവച്ച യുവതിയെ പപ്പു യാദവ് എംപി ഇടപെട്ടതോടെ പൊലീസ് മോചിപ്പിച്ചു.

മാധേപ്പുരയിൽ നിന്നുള്ള ലളിതയെ (31) കഴിഞ്ഞ 14ന് ആണു പട്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് നിർധൻ റാം 25,000 രൂപ ആശുപത്രിയിൽ അടച്ചിരുന്നു.

അടുത്ത ദിവസം യുവതി പ്രസവിച്ചെങ്കിലും കുഞ്ഞിനു ജീവനില്ലായിരുന്നു. തുടർന്നു 30,000 രൂപ കൂടി അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.

എന്നാൽ കൈയിൽ പണമില്ലെന്നു നിർധൻ പറഞ്ഞതോടെ യുവതിയെ വിട്ടയയ്ക്കില്ലെന്നായിരുന്നു മറുപടി.

എന്ത് ചെയ്യണമെന്നറിയാതെ ഗ്രാമത്തിലേയ്ക്ക് മടങ്ങിയ നിർധനും മകൻ കുന്ദനും നാട്ടുകാരിൽ നിന്നു പണം കണ്ടെത്താനായി ശ്രമിച്ചു.

കുന്ദൻ ഭിക്ഷയാചിച്ചു തെരുവിലിറങ്ങുകയും ചെയ്തു. ഇതോടെ നാട്ടുകാർ സ്ഥലം എംപിയായ പപ്പു യാദവിനെ വിവരമറിയിച്ചു.

തുടർന്ന് പൊലീസ് സഹായത്തോടെ യുവതിയെ ആശുപത്രിയിൽ നിന്നു മോചിപ്പിക്കുകയായിരുന്നു.

Top