പരാജിതരാണെങ്കിലും ഡല്‍ഹിയെ വാഴ്ത്തി താരങ്ങള്‍

രു പറ്റം യുവതാരങ്ങളെ അണിനിരത്തി ശ്രേയസ് അയ്യര്‍ എന്ന യുവനായകന്‍ നയിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് പന്ത്രണ്ടാം എഡിഷന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലീഗ് ഘട്ടത്തിലെ മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി. ആരും പ്രതീക്ഷിക്കാത്തൊരു വിജയമായിരുന്നു ഇത്. ശേഷം എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ഡല്‍ഹി തങ്ങളുടെ ആദ്യ ഫൈനലിലേക്ക് ഒരു ചുവടു കൂടിവെച്ചു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ക്വാളിഫയറില്‍ ഡല്‍ഹിയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

രണ്ടാം ക്വാളിഫയറില്‍ ചൈന്നയോട് പരാജയം ഏറ്റുവാങ്ങി കളിയില്‍ നിന്ന് പുറത്തുപോയെങ്കിലും ഡല്‍ഹിയെ പിന്തുണച്ച് പലരും രംഗത്ത് വന്നു. നിരവധി പേരാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുവതാരങ്ങള്‍ക്ക് അഭിന്ദനം അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

Top