പ്രേകഷകരെ രസിപ്പിക്കാൻ ഫഹദിന്റെ ‘ഓടും കുതിര ചാടും കുതിര’ ഉടൻ

ഫഹദിനറെ റൊമാന്റിക് കോമഡി ചിത്രങ്ങള്‍ താരതമ്യേന കുറവാണ് എന്നാണ് പൊതുവെയുള്ള പരാതി. ഇതാ ആ ഴോണറില്‍ ഒരു പുതിയ സിനിമ ചെയ്യാൻ ഒരുങ്ങുകയാണ് ഫഹദ്. ‘ഓടും കുതിര ചാടും കുതിര’ എന്ന സിനിമയാണ് ഫഹദ് നായകനായി റൊമാന്റിക് കോമഡി വിഭാഗത്തിലെത്തുന്നത്.

‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഒരുക്കിയ നടൻ കൂടിയായ അല്‍ത്തഫ് സലീം ആണ് ‘ഓടും കുതിര ചാടും കുതിര’യുടെയും സംവിധായകൻ. എറണാകുളത്തും ചൈന്നൈയിലുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രസംയോജനം നിര്‍വഹിക്കുക.

ആഷിഖ് ഉസ്‍മാൻ ആണ് ചിത്രം നിര്‍മിക്കുന്നത്. ജസ്റ്റിൻ വര്‍ഗീസ് ആണ് സംഗീത സംവിധായകൻ. അശ്വിനി ആണ് കലാസംവിധാനം. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.

Top