ഫഹദിന്റെ ‘മലയൻകുഞ്ഞ്’ ഡയറക്ട് ഒടിടി റിലീസിന്

ഹദ് നായകനാകുന്ന പുതിയ ചിത്രം ‘മലയൻകുഞ്ഞ്’ ഡയറക്ട് ഒടിടി റിലീസിലേക്ക്. നവാഗതനായ സജിമോനാണ് ‘മലയൻകുഞ്ഞ്’ ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഫാസിലാണ് ചിത്രം നിർമ്മിക്കുന്നതെന്നുമുള്ള പ്രത്യേകതയും സിനിമയ്ക്കുണ്ട്. മലയൻകുഞ്ഞ് ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന് പ്രമുഖ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈയാണ് ട്വീറ്ററിലൂടെ അറിയിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഓണത്തിനാകും മലയൻകുഞ്ഞ് എന്ന ചിത്രത്തിന്റെ റിലീസെന്നും ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

Top