തരംഗമാവാന്‍ ട്രാന്‍സിലെ പുതിയ പോസ്റ്റര്‍; ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററില്‍

ഫഹദ് ഫാസില്‍- നസ്രിയ താരജോഡികള്‍ ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം ട്രാന്‍സിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അന്‍വര്‍ റഷീദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2020 ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററുകളിലെത്തുന്നതാണ്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറക്കിയത്. ഫഹദ് ഫാസില്‍, നസ്രിയ, സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, ജിനു ജോസഫ് എന്നിവരെയാണ്‌ പോസ്റ്ററില്‍ കാണിക്കുന്നത്‌.

ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദും നസ്രിയയും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്.

Top