ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രം; മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഹദിന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രമാണിത്. മമ്മൂക്കയും ലാലേട്ടനും ചേര്‍ന്നാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രമാണ് മാലിക്ക്. ഈ ചിത്രത്തിന് വേണ്ടിയായിരുന്നു ഫഹദ് 20 കിലോ ഭാരം കുറച്ചത്. ഫഹദിന്റെ ഈ ചിത്രങ്ങള്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം ഒരുക്കിയത് സുഷിന്‍ ശ്യാമാണ്. മാലിക് ഏപ്രില്‍ ആദ്യവാരം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നതാണ്‌.

https://www.facebook.com/ActorMohanlal/posts/2708776185844727

Top