Fahadh Faasil’s Monsoon Mangoes Songs Released

ഫഹദ് ഫാസിലിനെ നായകനാക്കി അബി എവര്‍ഗീസ് സംവിധാനം ചെയ്യുന്ന മണ്‍സൂണ്‍ മാംഗോസ് എന്ന സിനിമയിലെ ഗാനങ്ങള്‍ പ്രുഖ മ്യൂസിക് ലേബലായ മ്യൂസിക് 247 പുറത്തിറക്കി. ജെലു ജയരാജ്, മനോജ് കുറൂര്‍, രഖീബ് അലം എന്നിവരുടെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിട്ടുള്ളത്.

ശ്രേയ ഘോഷാല്‍, വിജയ് യേശുദാസ്, രാകേഷ് കിഷോര്‍, ജേക്‌സ് ബിജോയ്, ഉദിത്, ജഗദീഷ്, മുഹമ്മദ് അസ്ലം, ദി എല്‍ഫ കൊയര്‍, അഭിഷേക്, മാമെ ഖാന്‍ എന്നിവരാണ് ഗായകര്‍.

ഐശ്വര്യ മേനോനാണ് നായികയാവുന്നത്. വിജയ് റാസ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ജനുവരി 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Top