ആഘോഷങ്ങള്‍ കുടുംബത്തോടൊപ്പം; ഇനി ബോറടിക്കുന്ന ജീവിതത്തിലേക്ക്

ലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസില്‍-നസ്രിയ. ഇപ്പോഴിതാ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിരിക്കുകയാണ് ഇരുവരും. സിനിമാതിരക്കുകള്‍ മാറ്റി വച്ച് കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇവരോടൊപ്പം ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

ആഘോഷങ്ങള്‍ അവസാനിച്ചു, ഇനി ബോറടിക്കുന്ന ജീവിതത്തിലേക്ക് എന്ന് കുറിച്ചുകൊണ്ടാണ് ഫര്‍ഹാന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിക്കുന്നത്. ഫഹദിന്റെയും നസ്രിയയുടെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ‘ട്രാന്‍സ്’ നസ്രിയയും ഫഹദും ഒരുമിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്. ഫെബ്രുവരിയില്‍ ട്രാന്‍സ് പ്രദര്‍ശനത്തിനെത്തും.
https://www.instagram.com/p/B6v5Y9ApU6b/?utm_source=ig_web_copy_link
https://www.instagram.com/p/B60KpEnJAGk/?utm_source=ig_web_copy_link
https://www.instagram.com/p/B6xfJOBpGEG/?utm_source=ig_web_copy_link

Top