പുതിയ തമാശകളുമായി ഫഹദ് ഫാസിൽ-സണ്ണി വെയ്‌ന്‍ ചിത്രം ‘ആണെങ്കിലും അല്ലെങ്കിലും’

ഹദ് ഫാസിലും,സണ്ണി വെയ്‌നും കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രമാണ് ‘ആണെങ്കിലും അല്ലെങ്കിലും’.

പുതുമുഖമായ വിവേകാണ് ചിത്രം സവിധാനം ചെയ്യുന്നത്.

സ്വന്തമായി ഒരു ലോകം സൃഷ്ടിക്കാനൊരുങ്ങുന്ന ബാംഗ്ലൂരിലെ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ആണെങ്കിലും അല്ലെങ്കിലും.

കുടുബബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കിത്തരുന്ന ചിത്രത്തിന്റെ തിരക്കഥ വിവേക്, അരുൺ എആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ യുവ പ്രതിഭകളാണ്. അനു മൂത്തേടത്താണ് ക്യാമറ ചലിപ്പിക്കുന്നത്.

ദ് ഗ്രേറ്റ് ഫാദർ ചിത്രത്തിലൂടെ പ്രശസ്തനായ നൗഫൽ അബ്ദുള്ളയാണ് എഡിറ്റിങ് നിർവഹിക്കുന്നത്. പി സ് ജയഹരിയാണ് സംഗീത സംവിധാനം.

രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ലിയാത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ കോട്ടയം, ബാംഗ്ലൂർ എന്നിവിടങ്ങളിലായിരിക്കും.

രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിലാണ് ഫഹദ് ഫാസിലും,സണ്ണി വെയ്‌നും ഒരുമിച്ച് അഭിനയിച്ചത്.

ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും അണിയറപ്രവത്തകർ പുറത്ത്‌ വിട്ടിട്ടില്ല.

Top