Fahadh Faasil new campus movie

Fahadh Faasil

ര്‍മകളിലൂടെ വീണ്ടും സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന നിരവധി ക്യാമ്പസ് ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.

നിറം, ക്ലാസ്‌മേറ്റ്‌സ്, സീനിയേസ്, ഡോ.ലവ് അങ്ങനെ ചിലത്. അതിലേക്ക് മറ്റൊരെണ്ണം കൂടി വരികയാണ്.

ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്. ബോബി സഞ്ജയ് ടീമിന്റെതാണ് തിരക്കഥ.

നിവിന്‍ പോളി നായകനാവുന്ന ഇവരുടെ തന്നെ കായംകുളം കൊച്ചുണ്ണിയെന്ന ചിത്രത്തിനു ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുക.

ക്യാമ്പസിലെ തീക്ഷണമായ പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ സഞ്ജയ് പറയുന്നു.

യഥാര്‍ത്ഥ ജീവിതത്തില്‍ അനുഭവിച്ച കാര്യങ്ങളായിരിക്കും ചിത്രത്തിലുള്ളത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല.

Top