‘മലയൻകുഞ്ഞി’ന്റെ രണ്ടാം ട്രെയിലർ നാളെ; പോസ്റ്റർ പുറത്ത്

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ഫഹദ് ഫാസിൽ ചിത്രമാണ് ‘മലയൻകുഞ്ഞ്’ നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്‍ത ചിത്രം ജൂലൈ 22ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ‍. ‘മലയൻകുഞ്ഞി’ന്റെ രണ്ടാം ട്രെയിലർ നാളെ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നാളെ വൈകുന്നേരം 6 മണിക്കാകും ‘മലയൻകുഞ്ഞ്’ രണ്ടാം ട്രെയിലർ എത്തുക. ഇക്കാര്യം അനൗൺസ് ചെയ്ത് കൊണ്ടുള്ള പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. മുൻപ് പുറത്തിറങ്ങിയ ആദ്യ ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. വ്യത്യസ്‍തമായ പാത്രസൃഷ്‍ടിയും കഥാപരിസരവുമാണ് ചിത്രത്തിന്‍റേതെന്നാണ് ട്രെയിലർ നൽകിയ സൂചന. ചിത്രത്തിന്‍റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Top