ഫഹദിന്റെ ‘മാലിക്’നായി ടേക്ക് ഓഫ് ടീം വീണ്ടും ഒന്നിക്കുന്നു

ഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ടേക്ക് ഓഫ്. ഫഹദും പാര്‍വതി തിരുവോത്തും ആസിഫ് അലിയും അഭിനയിച്ച ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത്. മഹേഷ് നാരായണന്‍ ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു ടേക്ക് ഓഫ്. ഇപ്പോഴിതാ ഈ ടീം വീണ്ടും ഒരുമിക്കുകയാണ്.

ഫഹദിനെ നായകനാക്കി മഹേഷ് നാരായണന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമ മാലികിന് വേണ്ടിയാണ് ഇവര്‍ ഒന്നിക്കുന്നത്. 25 കോടി മുതല്‍ മുടക്കില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ വലിയ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പനി ശരത്ത്, ഇന്ദ്രന്‍സ്, നിമിഷ സജയന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം പഴയകാല നായിക ജലജയും അഭിനയിക്കുന്നുണ്ട്.

Top