ഫഹദിന്റെ ‘മലയൻകുഞ്ഞ്’, ബിഹൈൻഡ് ദ സീൻസ് വീഡിയോ പുറത്തുവിട്ടു

ഹദ് നായകനാകുന്ന പുതിയ ചിത്രമാണ് ‘മലയൻകുഞ്ഞ്’. ‘മലയൻകുഞ്ഞി’ന്റെ രണ്ടാം ട്രെയിലർ അടുത്തിടെ പുറത്തുവിട്ടിരുന്നു. വിസ്‍മയിപ്പിക്കുന്ന കാഴ്ചകളായിരിക്കും ‘മലയൻകുഞ്ഞ്’ ചിത്രത്തിലേത് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമായത്. ഇപ്പോഴിതാ ‘മലയൻകുഞ്ഞി’ന്റെ ബിഹൈൻഡ് ദ സീൻസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് .

നവാഗതനായ സജിമോന്‍ പ്രഭാകര്‍സംവിധാനം ചെയ്‍ത ചിത്രം ജൂലൈ 22ന് പ്രേക്ഷകർക്ക് മുന്നിലെത്തും. വ്യത്യസ്‍തമായ പാത്രസൃഷ്‍ടിയും കഥാപരിസരവുമാണ് ചിത്രത്തിന്‍റേതെന്നാണ് ട്രെയിലർ നൽകിയ സൂചന. ചിത്രത്തിന്‍റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top