കാത്തിരിപ്പിന് വിരാമം, റിലീസിങ് തിയതി പ്രഖ്യാപിച്ച് ഫഹദ് ചിത്രം മാലിക്

സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം മാലിക്കിന്‍റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. 2021 മെയ് 13ന് പെരുന്നാൾ ദിനത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ചിത്രം ഒ.ടി.ടി റിലീസിന് വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മാലിക് തിയേറ്ററുകളില്‍ തന്നെ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയച്ചതോടെ സന്തോഷത്തിലാണ് ആരാധകര്‍.

സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കിലുണ്ട്.

Top