സുലൈമാന്‍ മാലിക്കായി ഫഹദ്: “മാലിക്” മെയ് 13ന് റിലീസ് ചെയ്യും

ലയാളത്തിലെ പ്രിയ നടൻ ഫഹദ്​ഫാസിൽ നായകനാവുന്ന ‘മാലിക്​’ മെയ്​ 13ന്​ റിലീസ്​ ചെയ്യും. ഫഹദ് തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം അറിയിച്ചത്. പിരീഡ് ഡ്രാമ സ്വഭാവത്തിലുള്ളസിനിമയിൽ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

ടേക് ഓഫ്, സി യൂ സൂൺ എന്നീ സിനിമകളുടെ സംവിധായകൻ മഹേഷ് നാരായണൻ്റെ മൂന്നാം സംവിധാന സംരംഭമാണ് മാലിക്. ആന്റോ  ജോസഫ് ഫിലിം കമ്പനിയാണ്​ സിനിമ നിർമിക്കുന്നത്​.മുപ്പത് കോടിക്കടുത്ത് ബജറ്റില്‍ നിര്‍മ്മിച്ച മാലിക് ഫഹദിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാകും എന്നാണ് പ്രതീക്ഷ.

മോഹൻലാൽ ചിത്രം മരക്കാർ-അറബിക്കടലിൻ്റെ സിംഹം എന്ന സിനിമയും മെയ് 13ന് തന്നെയാണ് തീയറ്ററുകളിൽ എത്തുക. പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്.

ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, മാല പാർവതി, ദിലീഷ് പോത്തൻ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ ഉള്ളത്.

Top