ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സ്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

ഹദ് ഫാസില്‍ നായകാനാകുന്ന പുതിയ ചിത്രം ട്രാന്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി..അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രിയയാണ് ഫഹദിന്റെ നായികയായി എത്തുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ‘ഉസ്താദ് ഹോട്ടല്‍’ കഴിഞ്ഞ് ഏഴ് വര്‍ഷത്തിന് ശേഷമാണ് അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഒരു ഫീച്ചര്‍ ഫിലിം എത്തുന്നത്.

സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി തുടങ്ങിയ വലിയ യുവതാരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഗൗതംമേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

കന്യാകുമാരി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ദുബൈയിലും ആംസ്റ്റര്‍ഡാമിലുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദ് ആണ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് നവാഗതനായ ജാക്‌സണ്‍ വിജയന്‍. ചിത്രം ക്രിസ്മസിന് തിയറ്ററുകളില്‍ എത്തും.

Top