ചിമ്പു ചിത്രം ‘കൊറോണ കുമാറി’ല്‍ വില്ലനാകാന്‍ ഫഹദ് ഫാസില്‍?

Fahadh Faasil

ഗോകുല്‍ സംവിധാനം ചെയ്യുന്ന ‘കൊറോണ കുമാര്‍’ എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പു ആണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ചിമ്പുവിന്റെ വില്ലനായി എത്തുന്നത് ഫഹദ് ഫാസില്‍ ആകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ‘ഇതര്‍ക്ക് താനെ ആസൈപട്ടൈ ബാലകുമാരാ’ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് കൊറോണ കുമാര്‍ ഒരുങ്ങുന്നത്. അദിതി ശങ്കര്‍ ആണ് നായികയായി എത്തുന്നത്.

ചിത്രത്തില്‍ ഫഹദ് അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ വീണ്ടും തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങാന്‍ ഫഹദിന് ഇതിലൂടെ സാധിക്കും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ വിജയ് സേതുപതി അതിഥി കഥാപാത്രമായി എത്തുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉദയനിധി സ്റ്റാലിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് എത്തുമെന്ന റിപ്പോര്‍ട്ടുമുണ്ട്.

Top