തടിയന്‍ ലുക്കില്‍ ഫഹദ് ഫാസില്‍ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

fahad-fazil-look

ടിയനായുള്ള ഫഹദ് ഫാസിലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി താരം നടത്തിയ ഈ രൂപമാറ്റം ഏവരെയും അമ്പരപ്പിക്കുന്ന തരത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഈ വീഡിയോയില്‍ മോഹന്‍ലാല്‍ ‘അങ്കിള്‍ ബണ്‍’ സിനിമയില്‍ എത്തിയ ലുക്കിലാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്.

എന്നാല്‍ ഈ രൂപമാറ്റം സിനിമയയ്ക്കായല്ലെന്നും,പരസ്യ ചിത്രത്തിനായാണെന്നുമാണ് എത്തുന്ന റിപ്പോര്‍ട്ട്. ഒരു സണ്‍ ഫ്‌ളവര്‍ ഓയിലിന്റെ പരസ്യത്തിനായാണ് ഫഹദ് പൊണ്ണത്തടിയനായത്. 41 സെക്കന്റ് മാത്രമുള്ള മേയ്ക്കിംഗ് വീഡിയോയാണിത്.

Top